മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍
Crime

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍

പാണ്ടിക്കാട് അമീര്‍ ഖാന്‍ (37), കരുവാരക്കുണ്ട് മൊയ്തീന്‍ കുട്ടി (50), തുവ്വൂര്‍ സ്വദേശി ബഷീര്‍ (50) എന്നിവരാണ് പിടിയിലായത്

News Desk

News Desk

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയില്‍ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍. കൊണ്ടോട്ടി പൊയ്ലശ്ശേരിയില്‍ വച്ച്‌ ജില്ലാ ആന്‍്റി നര്‍ക്കോട്ടിക്ക് സ്ക്വാഡാണ് ഇവരെ‌ പിടികൂടിയത്.

പാണ്ടിക്കാട് അമീര്‍ ഖാന്‍ (37), കരുവാരക്കുണ്ട് മൊയ്തീന്‍ കുട്ടി (50), തുവ്വൂര്‍ സ്വദേശി ബഷീര്‍ (50) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് കാറില്‍ 500, 2000 കള്ളനോട്ടുകളുമായി സംഘം പിടിയിലായത്

ഇവര്‍ സഞ്ചരിച്ച കാറും നോട്ടടി യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്.അമീര്‍ഖാനാണ് സംഘത്തിലെ പ്രധാനി.

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മൂവര്‍ സംഘം നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നുരാവിലെ കള‌ളനോട്ടുമായി സംഘം എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ പൊലീസ് വാഹനപരിശോധന നടത്തി. ഇതിനിടെയാണ് ഇവര്‍ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ ഇവര്‍ വന്‍തോതില്‍ ക‌ള‌ളനോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കുപിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പോലീസ് ഭാഷ്യം.

കഴിഞ്ഞയാഴ്ച തമിഴ്നാട് കോയമ്ബത്തൂര്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി സതീഷിനെ കള്ളനോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളുമായി പിടികൂടിയിരുന്നു. ഇയാള്‍ക്ക് ഈ സംഘവുമായി ഏതെങ്കിലും തരത്തില്‍ ബന്ധം ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍്റ് ചെയ്തു.

Anweshanam
www.anweshanam.com