തൃ​ശൂ​രി​ല്‍ വീ​ട്ട​മ്മ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സ്; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

സം​ഭ​വ​ത്തി​ല്‍ ഗു​ണ്ടാ നേ​താ​വ് ദ​ര്‍​ശ​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്

തൃ​ശൂ​രി​ല്‍ വീ​ട്ട​മ്മ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സ്; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: കാ​ട്ടൂ​ര്‍​ക്ക​ട​വി​ല്‍ വീ​ട്ട​മ്മ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. ക​രാ​ഞ്ചി​റ സ്വ​ദേ​ശി നി​ഖി​ല്‍, പു​ല്ല​ഴി സ്വ​ദേ​ശി ശ​ര​ത്ത് എ​ന്നി​വ​രാ​ണ് കാ​ട്ടൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഗു​ണ്ടാ നേ​താ​വ് ദ​ര്‍​ശ​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

ന​ന്ദ​ന​ത്തു പ​റ​മ്പി​ല്‍ ഹ​രീ​ഷി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. രാ​ത്രി പ​ത്തോ​ടെ ഗു​ണ്ടാ​സം​ഘം വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ല​ക്ഷ്മി​യു​ടെ ഭ​ര്‍​ത്താ​വും ഗു​ണ്ടാ സം​ഘ​വും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ ശേ​ഷം ഓ​ട്ടോ​യി​ല്‍ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ ചേ​ല​ക്ക​ര​യി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ല​ക്ഷ്മി​യു​ടെ ഭ​ര്‍​ത്താ​വ് ഹ​രീ​ഷും ഒ​ളി​വി​ലാ​ണ്. പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ ഇ​യാ​ളെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com