ലോറിയില്‍ കഞ്ചാവ് കടത്ത്; ഡ്രൈവര്‍ അറസ്റ്റില്‍

ലോറിയില്‍ കൊണ്ടുവന്ന 124 കിലോ കഞ്ചാവാണ് പിടികൂടിയത്
ലോറിയില്‍ കഞ്ചാവ് കടത്ത്; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് കോഴിക്കോട് പിടികൂടി. രാമനാട്ടുകരക്കടുത്ത് ദേശീയ പാതയിലാണ് സംഭവം. ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ കൊണ്ടുവന്ന 124 കിലോ കഞ്ചാവാണ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാൾ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ.

കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇത്.

Related Stories

Anweshanam
www.anweshanam.com