മലപ്പുറത്ത് ഒന്നര കോടിയുടെ കള്ളപ്പണം പിടികൂടി; നാലു പേര്‍ അറസ്റ്റില്‍
Crime

മലപ്പുറത്ത് ഒന്നര കോടിയുടെ കള്ളപ്പണം പിടികൂടി; നാലു പേര്‍ അറസ്റ്റില്‍

ബിജീഷ്, ഹാരിസ്, അര്‍ജുന്‍, ഹൈദ്രോസ് കുട്ടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

By News Desk

Published on :

മലപ്പുറം: മലപ്പുറത്ത് വന്‍ കള്ളപ്പണവേട്ട. രേഖകളില്ലാത്ത ഒരു കോടി അന്‍പത്തിയേഴ് ലക്ഷം രൂപ പൊലീസ് നിലമ്പൂരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് എടപ്പാള്‍ സ്വദേശികളായ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജീഷ്, ഹാരിസ്, അര്‍ജുന്‍, ഹൈദ്രോസ് കുട്ടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ വന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃത കച്ചവടത്തിലെ പണമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

Anweshanam
www.anweshanam.com