കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന്‍ യുപി സ്വദേശികള്‍ പിടിയില്‍
Crime

കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന്‍ യുപി സ്വദേശികള്‍ പിടിയില്‍

കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ട്

News Desk

News Desk

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്.

കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്.

മാര്‍ച്ച്‌ മുതല്‍ പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നു. കുട്ടിയെ കൗണ്സിലിംഗിന് വിധേയമാക്കിയപ്പോൾ ആണ് പീഡന വിവരം അറിയുന്നത്. കേരളം വിട്ട പ്രതികള്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Anweshanam
www.anweshanam.com