തമിഴ്‌നാട്ടില്‍ സീരിയല്‍ താരത്തിനെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ സീരിയല്‍ താരത്തിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ സീരിയല്‍ താരത്തിനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ് ചാനലായ സ്റ്റാര്‍ വിജയിലെ ഹിറ്റ് സീരിയലായ തേന്‍മൊഴി ബി.എയിലെ വില്ലന്‍ കഥാപാത്രം ചെയ്തിരുന്ന സെല്‍വരത്തിനമാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് സെല്‍വരത്തിനം പുറത്തുപോവുകയും തൊട്ടുപിന്നാലെ സെല്‍വത്തിനു വെട്ടേറ്റതായി സുഹൃത്തിനു വിവരം ലഭിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

30 വയസ്സായിരുന്നു. ദീപാവലിയായതിനാല്‍ ശനിയാഴ്ച സെല്‍വരത്തിനത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിനൊപ്പമായിരുന്നു ശനിയാഴ്ച സെല്‍വരത്തിനം കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com