തമിഴ്നാട്ടിൽ മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു

ഭൂമാഫിയയ്ക്കെതിരെയും രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുമുള്ള വാർത്താ പരമ്പരയ്ക്കു പിന്നാലെയാണ് കൊലപാതകം.
തമിഴ്നാട്ടിൽ മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു

ചെന്നൈ: രാഷ്ട്രീയ നേതാക്കളുടെ അഴിമതി പുറത്തു കൊണ്ടു വന്ന മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയയ്ക്കെതിരെയും രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുമുള്ള വാർത്താ പരമ്പരയ്ക്കു പിന്നാലെയാണ് കൊലപാതകം.

ഇന്നലെ രാത്രി കാഞ്ചീപുരത്തെ വീടിനു മുന്നിൽ വെച്ചാണ് മോസസിനെ വെട്ടിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരവെ മൂന്ന് ബൈക്കുകളിലായി എത്തിയ ഗുണ്ടാ സംഘം വീടിനു മുന്നിൽവെച്ച് തടയുകയും മോസസിനെ ആക്രമിക്കുകയുമായിരുന്നു. മോസസിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരെയും നാട്ടുകാരെയും ഗുണ്ടാസംഘം വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപെട്ടു.

Related Stories

Anweshanam
www.anweshanam.com