9 ലക്ഷം കടന്ന് കോവിഡ് മരണനിരക്ക്; ആശങ്കയില്‍ ലോകം
coronavirus

9 ലക്ഷം കടന്ന് കോവിഡ് മരണനിരക്ക്; ആശങ്കയില്‍ ലോകം

ആഗോളതലത്തില്‍ 2,80,21,431 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

News Desk

News Desk

ലണ്ടന്‍: ലോകമെമ്പാടും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. ആഗോളതലത്തില്‍ കോവിഡ് വിവരങ്ങള്‍ ശേഖരിക്കുന്ന വെബ്‌സൈറ്റായ വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 9,07,982 പേരാണ് ഇതുവരെ മരണപ്പെട്ടത്.

ആഗോളതലത്തില്‍ 2,80,21,431 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 65,49,475 പേര്‍ രോഗബാധിതരായിട്ടുള്ള അമേരിക്കയിലാണ് ഏറ്റവും രൂക്ഷമായി കോവിഡ് ബാധിച്ചത്. അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത്. 1,95,239 പേര്‍.

രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 44,62,965 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നത് ഇന്ത്യയിലാണ്. 75,901 പേരാണ് ഇന്ത്യയില്‍ രോഗബാധിതരായി മരിച്ചത്.

മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 41,99,332 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1,28,653 പേര്‍ മരിച്ച ബ്രസീലാണ് മരണനിരക്കില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമത്.

Anweshanam
www.anweshanam.com