തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച 495 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 485 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.
തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച  495 പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ: ജില്ലയിൽ വെളളിയാഴ്ച്ച 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്.

തൃശ്ശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 89,841 ആണ്. 84,754 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 485 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 54 പുരുഷൻമാരും 33 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 10 പെൺകുട്ടികളുമുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com