കോവിഡ് വാക്‌സിന്‍; മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനൊരുങ്ങി സൗദി അറേബ്യ
coronavirus

കോവിഡ് വാക്‌സിന്‍; മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനൊരുങ്ങി സൗദി അറേബ്യ

ചൈനീസ് കമ്പനിയായ കാന്‍സിനോയുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

News Desk

News Desk

റിയാദ്: കോവിഡ് വാക്സിന്‍ വികസനത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിനായുള്ള കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുകയാണ്. ചൈനീസ് കമ്പനിയായ കാന്‍സിനോയുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

വാക്‌സിന്‍ നിര്‍മ്മാണത്തിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ചൈനയിലാണ് നടത്തിയത്. രണ്ട് ഘട്ടങ്ങളിലും വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും സ്ഥിരീകരിച്ചതിന് ശേഷമാണ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. മൂന്നാം ഘട്ടം വിവിധ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന ക്ലിനിക്കല്‍ പഠനങ്ങളാണ്. സൗദി അറേബ്യയില്‍ നിന്ന് 5,000 പേരെയാണ് ക്ലിനിക്കല്‍ ട്രയലിനായി ഉദ്ദേശിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവരെയാണ് ഇതിനായി തിരഞ്ഞെടുക്കുക.

Anweshanam
www.anweshanam.com