കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു; കു​ഞ്ഞ് വെന്റിലേറ്ററില്‍

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ചാണ് യുവതി മരണമടഞ്ഞത്
കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു; കു​ഞ്ഞ് വെന്റിലേറ്ററില്‍

കണ്ണൂര്‍: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ(36) ആണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ചാണ് യുവതി മരണമടഞ്ഞത്.

ഇ​വ​രു​ടെ ഉ​ദ​ര​ത്തി​ല്‍​നി​ന്നും ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു. കു​ഞ്ഞ് വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇക്കഴിഞ്ഞ എട്ടിനാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളേയും തുടര്‍ന്നാണ് യുവതിക്ക് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയെ പരിയാരത്ത് പ്രവേശിപ്പിച്ചത്.

യു​വ​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com