പാലക്കാട് ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 13 കേന്ദ്രങ്ങളിലായി ഇന്ന് കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 842 ആരോഗ്യ പ്രവർത്തകര്‍.
പാലക്കാട് ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്

പാലക്കാട് :ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു201 പേര്‍ക്ക് രോഗമുക്തിഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2721 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലയിലും, രണ്ടുപേർ ഇടുക്കി, 4 പേർ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 10 പേര്‍ കോഴിക്കോട്, 25 പേർ വീതം തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും, 94 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലയില്‍ 13 കേന്ദ്രങ്ങളിലായി ഇന്ന് കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 842 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ ചെയ്തവരിൽ 1087 പേർക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ആകെ 23258 ആയി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com