പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയ്ക്ക് കോവിഡ്

ഇന്ന് ഉച്ച കഴിഞ്ഞ് തനിക്ക് നേരിയ പനി അനുഭവപ്പെട്ടതായും ഉടൻ തന്നെ വീട്ടിൽ ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു
പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയ്ക്ക് കോവിഡ്

കറാച്ചി : പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞ് തനിക്ക് നേരിയ പനി അനുഭവപ്പെട്ടതായും ഉടൻ തന്നെ വീട്ടിൽ ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നുവെന്നും ഖുറേഷി അറിയിച്ചു.

“ഇന്ന് നടത്തിയ പരിശോധനയില്‍ ഞാന്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. അല്ലാഹുവിന്റെ കൃപയാൽ എനിക്ക് നല്ല ശക്തിവും ഊർജ്ജസ്വലതയും തോന്നുന്നുണ്ട്. വീട്ടിൽ നിന്ന് തന്നെ ഞാൻ എന്റെ ചുമതലകൾ തുടരും. ദയവായി നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഉള്‍പ്പെടുത്തുക, ”- അദ്ദേഹം ട്വീറ്റ് ചെയ്തു.

നിലവില്‍ 221,896 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിട്ടുള്ളത്. 4,551 പേര്‍ ഇതുവരെ മരിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com