ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രമേശ് നഗർ നിവാസിയായ ഷാജി ജോണാണ് ഇന്ന് പുലർച്ചെ മരിച്ചത്. ചെങ്ങന്നൂർ ആല സ്വദേശിയാണ് ഇദ്ദേഹം. കൊവിഡ് ബാധയെ തുടർന്ന് രണ്ടാഴ്ച്ച മുൻപ് എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഷാജിയുടെ പരിശോധനാഫലം നെഗറ്റീവായത് 4 ദിവസം മുമ്പായിരുന്നു. കഴിഞ്ഞ ദിവസം വിശദ പരിശോധനയ്ക്ക് എത്തിയ ഷാജി വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസറ്റീവ് ആവുകയായിരുന്നു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
Comments