അ​ശ്ര​ദ്ധ കാ​ണി​ച്ചാ​ൽ സൂ​പ്പ​ർ സ്പ്രെ​ഡ്, പി​ന്നാ​ലെ സ​മൂ​ഹ​വ്യാ​പ​ന​വും
coronavirus

അ​ശ്ര​ദ്ധ കാ​ണി​ച്ചാ​ൽ സൂ​പ്പ​ർ സ്പ്രെ​ഡ്, പി​ന്നാ​ലെ സ​മൂ​ഹ​വ്യാ​പ​ന​വും

രോ​ഗ​വ്യാ​പ​നം കേ​ര​ളം പ​ര​മാ​വ​ധി ചെ​റു​ത്തു. പ​ക്ഷേ ചെ​റി​യ അ​ശ്ര​ദ്ധ കൊ​ണ്ടു​പോ​ലും വ​ലി​യ രീ​തി​യി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന മ​ഹാ​മാ​രി​യാ​ണി​ത്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അശ്രദ്ധ കാണിച്ചാല്‍ സംസ്ഥാനത്ത് ഏതു നിമിഷവും കോവിഡ് 19-ന്റെ സൂപ്പര്‍ സ്‌പ്രെഡ്ഡും തുടര്‍ന്ന് സമൂഹ വ്യാപനവും ഉണ്ടായേക്കാം. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ​ന്ത്യ​യി​ലാ​കെ കോ​വി​ഡ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട​ർ​ന്ന​തു ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ​തി​നാ​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന​വ​ർ കൂ​ടു​ത​ലാ​യ​തി​നാ​ലും ഇ​വി​ടെ രോ​ഗ​വ്യാ​പ​ന​വും കൂ​ടും. ഇ​തു മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു പ​ട​രു​ക​യും ചെ​യ്യും. ഗ്രാ​മ​ങ്ങ​ളി​ലും പൊ​തു​വേ വ​ലി​യ ജ​ന​സാ​ന്ദ്ര​ത കേ​ര​ള​ത്തി​ലു​ണ്ട്. ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് വ​ലി​യ രോ​ഗ​വ്യാ​പ​നം വ​രാ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

രോ​ഗ​വ്യാ​പ​നം കേ​ര​ളം പ​ര​മാ​വ​ധി ചെ​റു​ത്തു. പ​ക്ഷേ ചെ​റി​യ അ​ശ്ര​ദ്ധ കൊ​ണ്ടു​പോ​ലും വ​ലി​യ രീ​തി​യി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന മ​ഹാ​മാ​രി​യാ​ണി​ത്.

ന​ഗ​ര​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത​യു​ണ്ട്. ട്രി​പ്പി​ൾ ലോ​ക്ക് പോ​ലു​ള്ള ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കേ​ണ്ടി വ​രു​ന്ന​ത് അ​തി​നാ​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​മ്മ​ൾ അ​ശ്ര​ദ്ധ കാ​ണി​ച്ചാ​ൽ സൂ​പ്പ​ർ സ്പ്രെ​ഡ് വ​രാം. പി​ന്നാ​ലെ സ​മൂ​ഹ​വ്യാ​പ​ന​വും വ​രും. ബ്രേ​ക്ക് ദി ​ചെ​യ്ൻ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ല. ട്രി​പ്പി​ൾ ലോ​ക്ക് പോ​ലു​ള്ള ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആശങ്ക സൃഷ്ടിക്കുന്നതാണ് ഇത്. അതിനാല്‍ അവിടെ ടെസ്റ്റ് കൂട്ടാനാണ് തീരുമാനം. ബ്രേക്ക് ദി ചെയന്‍, സാമൂഹിക അകലം പാലിക്കല്‍, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകല്‍ എന്നീ കാര്യങ്ങളില്‍ ഉപേക്ഷ പാടില്ല. അതീവ ശ്രദ്ധ പുലര്‍ത്തിയാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ളവ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാം.

അശ്രദ്ധമൂലം സ്വന്തം ജീവന്‍ മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവന്‍കൂടിയാണ് അപകടത്തിലാകുന്നതെന്ന് ഓര്‍മ്മവേണം. കോവിഡ് ഭേദമായ രോഗികള്‍ ഏഴു ദിവസം വീട്ടില്‍തന്നെ തുടരുന്നുവെന്ന് രോഗം ഭേദമായ ആളും വീട്ടുകാരും വാര്‍ഡുതല സമിതിയും ഉറപ്പാക്കണം.

വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ പിപിഇ കിറ്റും, കൈയ്യുറയും, മാസ്‌കും അലക്ഷ്യമായി വലിച്ചെറിയുന്നത് ശരിയല്ല. അത്തരക്കാര്‍ക്കെതികെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ഉപയോഗിച്ചശേഷം അവയെല്ലാം പ്രത്യേക കണ്ടെയ്‌നറുകളില്‍ നിക്ഷേപിക്കണം.

അര്‍ദ്ധ സൈനിക വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് സര്‍ക്കാര്‍ ഉത്കണ്ഠയോടെയാണ് കാണുന്നത്. സംസ്ഥാനത്ത് ഇതുവരെ 66 സിഐഎസ്എഫ് ജവാന്മാര്‍ക്കും കരസേനയിലെ 23 സൈനികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അതത് വിഭാഗങ്ങളില്‍പ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സഹായവും കേരള പോലീസ് നല്‍കും.

ക്രിമിനല്‍ കേസുകളിലെ കുറ്റാരോപിതരുടെ കോവിഡ് പരിശോധനാഫലം വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനാഫലം 48 മണിക്കൂറിനകം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി.

Anweshanam
www.anweshanam.com