രാജ്യത്ത് കോവിഡ്‌ ബാധിതർ ആറര ലക്ഷത്തിലേക്ക്
coronavirus

രാജ്യത്ത് കോവിഡ്‌ ബാധിതർ ആറര ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണം 18,655 ആയി.

By News Desk

Published on :

ന്യൂ ഡല്‍ഹി: രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി. പ്രതിദിന വര്‍ദ്ധന 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പേരാണ് രോഗബാധിതരായത്. ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണം 18,655 ആയി.

60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. നിലവിൽ 2,35,433 പേരാണ് ചികിത്സയിൽ ഉള്ളത്. അതെസമയം, ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങുന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്.

24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്‍റെ പരിശോധനക്ക് എത്തിയ ഷാജിക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് വീണ്ടും ആയി. ഇതോടെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണപ്പെട്ടു. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.

Anweshanam
www.anweshanam.com