ആശങ്ക ഒഴിയാതെ തിരുവനന്തപുരം
coronavirus

ആശങ്ക ഒഴിയാതെ തിരുവനന്തപുരം

ഉറവിടമറിയാത്ത രണ്ട് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തലസ്ഥാനം ആശങ്കയില്‍.

By News Desk

Published on :

തിരുവനന്തപുരം: ഉറവിടമറിയാത്ത രണ്ട് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തലസ്ഥാനം ആശങ്കയില്‍. സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഞ്ചുപേര്‍ക്കാണ് രണ്ടുദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ മാര്‍ക്കറ്റുകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു.

ജില്ലയില്‍ കടകള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂന്തുറ, വഞ്ചിയൂര്‍, പാളയം വാര്‍ഡുകളിലെ ചില പ്രദേശങ്ങളും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ വഴുതൂര്‍ വാര്‍ഡും ബാലരാമപുരം പഞ്ചായത്തിലെ തളിയില്‍ വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി.

(ചിത്രം: ദി ഇന്ത്യന്‍ എക്‌സ്പ്രസ്)

Anweshanam
www.anweshanam.com