കോവിഡ് 19: പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണംഇരുപത്തിയഞ്ചായി ഉയര്‍ന്നു
കോവിഡ് 19: പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

പത്തനംതിട്ട: റാന്നിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഇടക്കുളം പുത്തൻ വീട്ടിൽ സിനു ആണ് മരിച്ചു. 46 വയസ്സായിരുന്നു. ഇദ്ദേഹം കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. അബുദാബിയിൽ നിന്നും കുടുംബസമേതം നാട്ടിലെത്തിയതാണ് ഇയാൾ. ജൂൺ മുപ്പതിനാണ് ഇയാൾ എത്തിയത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം ചോക്കാട് സ്വദേശി മൂക്കുമ്മൽ മുഹമ്മദ് ഹാജിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണംഇരുപത്തിയഞ്ചായി ഉയര്‍ന്നു.

ഇന്നലെ രാത്രിയാണ് മഹമ്മദ് ഹാജി മരിച്ചത്.ഇന്ന് രാവിലെ പത്തു മണിയോടെ പരിശോധനഫലം പോസിറ്റീവായതോടെയാണ് ഇദ കൊവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരിമാസം ആദ്യം ഭാര്യ ആമിനക്കൊപ്പം റിയാദിലെ മക്കളുടെ അടുത്തേക്ക് പേയ മുഹമ്മദ് ഹാജി കഴി‍ഞ്ഞ മാസം 29നാണ് നാട്ടില്‍ തിരിച്ചെത്തിയത്.വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയവേ പനി മൂര്‍ച്ഛിച്ചതോടെയാണ് ഒന്നാം തീയ്യതി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എണ്‍പത്തിരണ്ടുകാരനായ മുഹമ്മദ്ഹാജി രക്താര്‍ബുദ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com