മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു
K V N Rohit
coronavirus

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

ഓലപീടിക ഇരട്ടക്കുളം അരിപുറത്ത് സുരേന്ദ്രനാണ് മരിച്ചത്

By News Desk

Published on :

മലപ്പുറം: മലപ്പുറം താനൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന 48 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓലപീടിക ഇരട്ടക്കുളം അരിപുറത്ത് സുരേന്ദ്രനാണ് മരിച്ചത്.

കഴിഞ്ഞ മാസം 21 ന് ഷാർജയിൽ നിന്ന് എത്തി തനിച്ച് വീട്ടിൽ കഴിയുകയായിരുന്നു ഇദ്ദേഹം. വീട്ടുകാർ ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറത്ത് ഇന്ന് 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Anweshanam
www.anweshanam.com