റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു എന്ന 46 കാരനാണ് മരിച്ചത്
റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

പത്തനംതിട്ട: അബുദാബിയില്‍ നിന്നെത്തി റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇടക്കുളം പുത്തന്‍ വീട്ടില്‍ സിനു എന്ന 46 കാരനാണ് മരിച്ചത്. ഇദ്ദേഹം കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം.

ജൂണ്‍ മുപ്പതിനാണ് ഇദ്ദേഹം കുടുംബസമേതം നാട്ടിലെത്തിയത്. ശനിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സ്രവസാംപിളുകള്‍ കോഴഞ്ചേരി റീജിണല്‍ ലാബിലേക്ക് കോവിഡ് പരിശോധനയ്ക്കയച്ചു. നാളെ കോവിഡ്പരിശോധന ഫലം ലഭിക്കും. ഫലം വന്നശേഷമായിരിക്കും സംസ്കാരം.

അതേസമയം സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം ചോക്കാട് സ്വദേശി മൂക്കുമ്മൽ മുഹമ്മദ് ഹാജിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചായി ഉയര്‍ന്നു.

Related Stories

Anweshanam
www.anweshanam.com