താനൂര്‍ നഗരസഭയും കണ്ടെയിന്‍മെന്റ് സോണ്‍
coronavirus

താനൂര്‍ നഗരസഭയും കണ്ടെയിന്‍മെന്റ് സോണ്‍

ജില്ലയില്‍ 34 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനൂര്‍ നഗരസഭ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

By News Desk

Published on :

മലപ്പുറം: ജില്ലയില്‍ 34 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനൂര്‍ നഗരസഭ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. താനൂര്‍ വില്ലേജ് ഓഫീസ് ജീവനക്കാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 34 പേരില്‍ 9 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 25 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

ആരോഗ്യ പ്രവര്‍ത്തര്‍ക്ക് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ മേഖലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ജില്ലക്ക് ആശ്വാസം പകരുന്നു. എങ്കിലും പൊന്നാനി താലൂക്കില്‍ അതീവ ജാഗ്രത വേണമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ജില്ലയില്‍ 12 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. ഇതോടെ കോവിഡ് ചികിത്സയിലുള്ളവരുടെ ആകെയെണ്ണം 266 ആയി. ജില്ലയില്‍ ഇതുവരെ 551 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 32,360 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

Anweshanam
www.anweshanam.com