പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; 1500 പേരെ പരിശോധിക്കും
coronavirus

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; 1500 പേരെ പരിശോധിക്കും

പൊന്നാനി താലൂക്ക് പൂർണമായി അടച്ചിടാൻ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം

Thasneem

മലപ്പുറം: സാമൂഹിക വ്യാപനം സംശയിക്കുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പൂർണമായി അടച്ചിടാൻ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ഇന്ന് മുതൽ ജൂലൈ 6 വരെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് തീരുമാനം.

1500 പേരെ റാൻഡം ടെസ്റ്റിന് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ സ്വകാര്യ ആശുപത്രികളിലും കോവിഡും ടെസ്റ്റ് നടത്താൻ സൗകര്യമൊരുക്കാൻ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റാൻഡം പരിശോധനയിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സമൂഹ്യ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വട്ടംകുളം, എടപ്പാള്‍, മാറഞ്ചേരി , ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ 47 വാര്‍ഡുകളും, പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും നേരത്തെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി മാറ്റിയിരുന്നു. ജില്ലയില്‍ ഇപ്പോള്‍ 218 കോവിഡ് രോഗികളാണുള്ളത്. ഇതില്‍ 169 പേരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Anweshanam
www.anweshanam.com