കോവിഡ്: സമൂഹ വ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല
coronavirus

കോവിഡ്: സമൂഹ വ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല

മലപ്പുറം ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Geethu Das

Geethu Das

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് . ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ പ്രത്യേക സ്‌ക്വാഡിനെ ഏര്‍പ്പെടുത്തുമെന്നും ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 5 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ജില്ലയില്‍ ഇപ്പോള്‍ 218 കോവിഡ് രോഗികളാണുള്ളത്. ഇതില്‍ 169 പേരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സമൂഹ്യ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വട്ടംകുളം, എടപ്പാള്‍, മാറഞ്ചേരി , ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ 47 വാര്‍ഡുകളും , പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി മാറ്റി.

Anweshanam
www.anweshanam.com