രോഗബാധയുടെ കണക്കുകൾ അറിയിക്കേണ്ടതും കരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യം തന്നെ
coronavirus

രോഗബാധയുടെ കണക്കുകൾ അറിയിക്കേണ്ടതും കരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യം തന്നെ

സാമ്പത്തികമായി തകർന്നു കടബാധ്യതയെക്കുറിച്ചുള്ള ആകുലതകളാൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നവരുടെ കണക്കുകളും

Resmi Maxim

രോഗബാധയുടെ കണക്കുകൾ അറിയിക്കേണ്ടതും കരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യം തന്നെയാണ്.. പക്ഷെ സാമ്പത്തികമായി തകർന്നു കടബാധ്യതയെക്കുറിച്ചുള്ള ആകുലതകളാൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നവരുടെ കണക്കുകളും അവർക്കു വേണ്ടി സർക്കാർ സ്വീകരിക്കുന്ന കരുതൽ നടപടികളും കൂടി കേട്ടാൽ കൊള്ളാം! അതിജീവനത്തിനുള്ള മാർഗം അടച്ചുള്ള അനിശ്ചിതമായ ഈ "കരുതൽ" എല്ലാകാര്യത്തിലും ഒരുപോലെ ആകണം. ഉദാഹരണത്തിന് സർക്കാരിന്റെ KSFE ചിട്ടി. ലോക്ക് ഡൌൺ 3 മാസവും പിന്നീടും നീട്ടിയപ്പോളും ചിട്ടിക്ക് അവധി രണ്ടു മാസം മാത്രം.. സംഘടിത ശക്തി ഉള്ള മേഖലകൾക്ക് ഇളവും എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ കഴിയുന്ന അസംഘടിതമായ ചിലതിനു മേൽ നിയന്ത്രണങ്ങളും...ഒരു ഹോളിസ്റ്റിക് approach ആണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്... പ്രശസ്തി അക്കാര്യത്തിൽ കൂടി ആകട്ടെ.. അല്ലെങ്കിൽ മറ്റു പല കണക്കുകളിലും കേരളം മുന്നിലെത്തും !

Anweshanam
www.anweshanam.com