രോഗിക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജിലെ നേത്രരോ​ഗ വിഭാഗം അടച്ചു

നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്കം 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി
രോഗിക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജിലെ നേത്രരോ​ഗ വിഭാഗം അടച്ചു

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം അ​ട​ച്ചു. ചി​കി​ത്സ​യ്ക്ക് എ​ത്തി​യ രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്കം 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി.

നേ​ര​ത്തെ, അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ല്‍​സ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് രോ​ഗി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഡോക്ടർമാർ ഉൾപ്പടെ 20 പേരാണ് ഈ വിഭാഗത്തിൽ നിന്ന് നിരീക്ഷണത്തിൽ പോയത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഈ ​വാ​ര്‍​ഡും അ​ട​ച്ചി​രു​ന്നു.

അതേസമയം, കോട്ടയത്ത് മൂന്ന് പുതിയ പ്രദേശങ്ങളെ കൂടി കണ്ടെയിൻമെന്‍റ് സോണാക്കി. ചങ്ങനാശേരി മുൻസിപ്പാലിറ്റി 31,33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18 ആം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റി 46 ആം വാർഡ് എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍. മണർകാട് പഞ്ചായത്തിലെ എട്ടാം വാർഡിനെ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലാകെ നിലവിൽ 19 കണ്ടെയിൻമെന്‍റ് സോണുകളുണ്ട്.

Related Stories

Anweshanam
www.anweshanam.com