കൊച്ചിയിലെ മെട്രോപോളിസ് ലാബിന് ഐസിഎംആറിൻ്റെ കോവിഡ് പരിശോധന അനുമതി
coronavirus

കൊച്ചിയിലെ മെട്രോപോളിസ് ലാബിന് ഐസിഎംആറിൻ്റെ കോവിഡ് പരിശോധന അനുമതി

മെട്രോപോളിസ് ഹെൽത്ത്കെയർ ലിമിറ്റഡിൻ്റെ ഏഴാമത് ലാബിനാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിൻ്റെ അനുമതി ലഭിക്കുന്നത്

News Desk

News Desk

കൊച്ചി: കൊച്ചിയിലെ മെട്രോപോളിസ് ലാബിന് ഐസിഎംആറിൻ്റെ കോവിഡ് പരിശോധന അനുമതി ലഭിച്ചു. മെട്രോപോളിസ് ഹെൽത്ത്കെയർ ലിമിറ്റഡിൻ്റെ ഏഴാമത് ലാബിനാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിൻ്റെ അനുമതി ലഭിക്കുന്നത്. കൊച്ചിയിലെ ലാബിന് കഴിഞ്ഞ പതിനഞ്ചു വർഷമായി എൻഎബിഎല്ലിൻ്റെ അംഗീകാരമുണ്ട്.

കൊച്ചി ലാബിൽ ട്രൂനാറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കോവിഡ് പരിശോധന ആരംഭിച്ച വിവരം അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മെട്രോപോളിസ് ഹെൽത്ത്കെയർ ലിമിറ്റഡ് ലബോറട്ടറി ചീഫ് ഡോ. രമേഷ് കുമാർ പറഞ്ഞു. "സാങ്കേതിക രംഗത്തെ മേൽക്കൈയും ഊഷ്മളമായ രോഗീ-കേന്ദ്രിത സമീപനവും വിശ്വസനീയമായ ഡയഗ്നോസ്റ്റിക് റിപ്പോർട്ടുകളുമാണ് മെട്രോപോളിസിൻ്റെ മുഖമുദ്രകൾ. ഏഴ് കോവിഡ് ടെസ്റ്റിങ്ങ് ലാബുകളിലായി ആയിരക്കണക്കിന് കോവിഡ് പരിശോധനകളാണ് ദിവസം തോറും നടന്നു വരുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സേവിക്കാനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,"- അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ലാബിനു പുറമേ മുംബൈ, പൂനെ, താനെ, ചെന്നൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് മറ്റ് ലാബുകൾ ഉള്ളത്.

കൊച്ചിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിൻ്റെ വിലാസം: മെട്രോപോളിസ് ഹെൽത്ത്കെയർ ലിമിറ്റഡ്, നോർത്ത് സ്ക്വയർ ബിൽഡിങ്ങ്, 41/2796 എഫ്, പരമാര റോഡ്, എറണാകുളം നോർത്ത്, എറണാകുളം ടൗൺഹാളിന് സമീപം, കൊച്ചി - 682018

Anweshanam
www.anweshanam.com