കോവിഡ്: ആരോഗ്യ വകുപ്പിന്റെ ക്യാമ്പ്
coronavirus

കോവിഡ്: ആരോഗ്യ വകുപ്പിന്റെ ക്യാമ്പ്

ജില്ലയില്‍ കോവിഡ് പരിശോധനകള്‍ക്ക് വേണ്ടി ആരോഗ്യ വകുപ്പിന്റെ ക്യാമ്പ്. ആത്മഹത്യ ചെയ്ത കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ന് വെള്ളയില്‍ പ്രദേശത്ത് ക്യാമ്പ് തുടങ്ങുന്നത്.

By News Desk

Published on :

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പരിശോധനകള്‍ക്ക് വേണ്ടി ആരോഗ്യ വകുപ്പിന്റെ ക്യാമ്പ്. ആത്മഹത്യ ചെയ്ത കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ന് വെള്ളയില്‍ പ്രദേശത്ത് ക്യാമ്പ് തുടങ്ങുന്നത്. ഒരു വാര്‍ഡില്‍ നിന്നും 300 പേരുടെ സാമ്പിളുകളായിരിക്കും ശേഖരിക്കുക. ഉറവിടം അറിയാതെ കല്ലായില്‍ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ ബന്ധുക്കളുടെയും പ്രദേശവാസികളുടെയും സ്രവം ശേഖരിച്ചിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷനിലെ വെള്ളയില്‍, ചക്കുംകടവ്, മൂന്നാലുങ്കല്‍ വാര്‍ഡുകളിലേയും ഒളവണ്ണ പഞ്ചായത്തിലെ 19 വാര്‍ഡിലേയും ആളുകളുടെ സ്രവം ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് ക്യാമ്പ് തുറക്കുന്നത്. പരിശോധനകള്‍ നാളെയും തുടരും. പുതുതായി പ്രഖ്യാപിച്ച കണ്ടെയ്‌മെന്റ് സോണുകളില്‍ 1000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന നടപടികളും പുരോഗമിക്കുകയാണ്.

Anweshanam
www.anweshanam.com