കർണാടകയിൽ ആട്ടിടയന് കോവിഡ്; 47 ആടുകൾ ക്വാറന്‍റീനിൽ
coronavirus

കർണാടകയിൽ ആട്ടിടയന് കോവിഡ്; 47 ആടുകൾ ക്വാറന്‍റീനിൽ

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുടെ ഇയാളുടെ നാല് ആടുകൾ ചത്തിരുന്നു. ഇതോടെ നാട്ടുകാർ ആരോഗ്യവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു

By News Desk

Published on :

ബംഗളൂരു: കർണാടകയിൽ ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത്തിയേഴ് ആടുകൾ ക്വാറന്‍റീനിൽ. ബംഗളൂരുവില്‍ നിന്ന് 127 കിലോമീറ്റർ അകലെയുള്ള തുംകുര്‍ ജില്ലയിലെ ഗൊഡേകെരെ ഗ്രാമത്തിലാണ് സംഭവം. ആട്ടിടയന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് ഗ്രാമത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുടെ ഇയാളുടെ നാല് ആടുകൾ ചത്തിരുന്നു. ഇതോടെ നാട്ടുകാർ ആരോഗ്യവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആ രോഗ്യവകുപ്പ് അധികൃതരും വെറ്ററിനറി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആടുകളുടെ സ്രവങ്ങള്‍ ശേഖരിച്ച ശേഷം ഇവയെ ഗ്രാമത്തിന് പുറത്തായി ക്വാറന്‍റീന്‍ ചെയ്യുകയായിരുന്നു.

അതേസമയം, ആടുകളെ കൊണ്ടു പോകാനെത്തിയതാണെന്ന തെറ്റിധാരണയിൽ നാട്ടുകാർ ആരോഗ്യ പ്രവർത്തകർക്ക് നേരെ പ്രതിഷേധം നടത്തി. കാര്യത്തിന്റെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തി ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് ആടുകളെ കൊണ്ടുപോവാൻ നാട്ടുകാർ സമ്മതം നൽകിയത്.

Anweshanam
www.anweshanam.com