എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി
coronavirus

എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി

മാര്‍ക്കറ്റിലുള്ള വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി.

By News Desk

Published on :

എറണാകുളം: മാര്‍ക്കറ്റിലുള്ള വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി. സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡുവരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ തല്‍ക്കാലികമായി അടിച്ചിട്ടു.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിക്കാന്‍ കലക്ടര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ 26 പേരുടെ സാമ്പിള്‍ പരിശോധിച്ചതായും അടിയന്തര നടപടികള്‍ സ്വീകരച്ചതായും കലക്ടര്‍ അറിയിച്ചു.

Anweshanam
www.anweshanam.com