പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ചു
coronavirus

പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ചു

ജില്ലയില്‍ ഇന്നലെ 17 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവർ ജില്ലയിൽ 1141 ആയി

By News Desk

Published on :

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കോവിഡ് രോഗികളുടെ എണ്ണം സമ്പർക്കത്തിലൂടെ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വീടുകൾ കയറിയുള്ള വിൽപന നേരത്തെ നിരോധിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്നലെ 17 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവർ ജില്ലയിൽ 1141 ആയി. ഇതില്‍ 425 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. രണ്ട് മരണവും ഉണ്ടായി. ആകെ രോഗമുക്തരായവരുടെ എണ്ണം 793 ആണ്.

Anweshanam
www.anweshanam.com