24 മണിക്കൂറിനുള്ളില്‍ ലോകത്ത് ഒന്നരലക്ഷത്തിലേറെ രോഗികൾ; അവസാനിക്കാത്ത ആശങ്ക
coronavirus

24 മണിക്കൂറിനുള്ളില്‍ ലോകത്ത് ഒന്നരലക്ഷത്തിലേറെ രോഗികൾ; അവസാനിക്കാത്ത ആശങ്ക

ആകെ രോഗികളുടെ എണ്ണം 10,585,641 ആയി ഉയർന്നു. മഹാമാരിയിൽ 513,913 പേർക്കാണ് ജീവൻ നഷ്ടമായത്. 5,795,656 പേര്‍ രോഗമുക്തി നേടി. 4,276,072 പേര്‍ നിലവിൽ ചികിത്സയിലുണ്ട്.

By News Desk

Published on :

വാഷിംഗ്ടണ്‍: കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,585,641 ആയി ഉയർന്നു. മഹാമാരിയിൽ 513,913 പേർക്കാണ് ജീവൻ നഷ്ടമായത്. 5,795,656 പേര്‍ രോഗമുക്തി നേടി. 4,276,072 പേര്‍ നിലവിൽ ചികിത്സയിലുണ്ട്.

കോവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച അമേരിക്കയില്‍ 42,500 ഓളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 1199 പേര്‍ മരണമടഞ്ഞു. ജൂണ്‍ 10ന് ശേഷം ആദ്യമായാണ് പ്രതിദിന മരണസംഖ്യ 1000 കടക്കുന്നത്. ഇതുവരെ 1,27,322 പേരാണ് രോഗം ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 1,408,485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59,656 പേർ മരിച്ചു. റഷ്യയില്‍ 647,849 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. 9,320 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്.

രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ സ്ഥിതി രൂക്ഷമാവുകയാണ്. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 585,792 രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മരണം 17000 കവിഞ്ഞു. അതേസമയം, ബ്രിട്ടണില്‍ 312,654 രോഗികളും 43,730 മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗബാധിതരുടെ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള സ്‌പെയിനില്‍ പ്രതിദിന രോഗബാധിതരുടെയും മരണവും കുറയുന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവില്‍ 296,351 രോഗികളാണ് രാജ്യത്തുള്ളത്. മരണം 28,355. പെറുവാണ് രോഗബാധിതരുടെ പട്ടികയില്‍ ഏഴാമത്. ഇവിടെ 285,213 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 9,677 പേര്‍ മരണമടയുകയും ചെയ്തു. 279,393 രോഗികളുള്ള ചിലിയില്‍ 5,688 പേര്‍ മരിച്ചു. ഇറ്റലിയില്‍ 240,578 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 34,767 . രോഗബാധിതരുടെ പട്ടികയില്‍ പത്താമതുള്ള ഇറാനിൽ 227,662 രോഗികളും 10,817 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

Anweshanam
www.anweshanam.com