കായംകുളം മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊവിഡ്
coronavirus

കായംകുളം മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊവിഡ്

മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി.

By Geethu Das

Published on :

കായംകുളം: മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ മാസം 23ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അറുപത്തഞ്ചുകാരനാണ് ഇന്നലെ രോഗം സ്ഥരീകരിച്ചത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമെന്ന് കാട്ടി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.

രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ ആകാമെന്നാണ് നിഗമനം. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഇരുപതുപേരെ കണ്ടെത്തി. രോഗവ്യാപനം തടയുന്നതിന് വേണ്ടി നഗരസഭയിലെ രണ്ട് വാര്‍ഡുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കളും അടിയന്തര വൈദ്യസഹായവുമൊഴികെ വാഹനഗതാഗതവും നിരോധിച്ചു.

Anweshanam
www.anweshanam.com