കേരളത്തിൽ കോവിഡ് പരിശോധന കുറവ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ANI
coronavirus

കേരളത്തിൽ കോവിഡ് പരിശോധന കുറവ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

14 സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണ്.

By News Desk

Published on :

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് അവലോകനത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രസർക്കാർ പ്രതിനിധികൾ വ്യക്തമാക്കി.

അതേസമയം കോവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു. പത്ത് ലക്ഷം പേരിൽ 324 പരിശോധനയെന്നാണ് ദേശീയ ശരാശരി. കേരളത്തിൽ ഇത് പത്ത് ലക്ഷത്തിൽ 212 പേർക്കാണ്.

കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. കോവിഡ് പരിശോധനകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോരോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പരിശോധനാ നിരക്കിനേക്കാള്‍ ഉയരെയാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കോവിഡ് രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയരെയാണെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

രാജ്യത്തെ കോവിഡ് മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചു. ഇന്ത്യയിൽ മരണ നിരക്ക് 2.21 ശതമാനമാണ്. ലോകത്തെ മരണനിരക്ക് നാല് ശതമാനമാണ്. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. കേരളത്തിൽ 0.31 ശതമാനവും അസമിൽ 0.25 ശതമാനവുമാണ് കോവിഡ് രോഗബാധിതരുടെ മരണനിരക്ക്.

Anweshanam
www.anweshanam.com