കേരളത്തില്‍ ഇന്ന് പ​രി​ശോ​ധി​ച്ച​ത് 32,108 സാ​മ്പി​ളു​ക​ള്‍; 1.6 ല​ക്ഷം പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
coronavirus

കേരളത്തില്‍ ഇന്ന് പ​രി​ശോ​ധി​ച്ച​ത് 32,108 സാ​മ്പി​ളു​ക​ള്‍; 1.6 ല​ക്ഷം പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

ഇ​തു​വ​രെ ആ​കെ 11,54,365 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 32,108 സാ​മ്പിളു​ക​ള്‍ പ​രി​ശോ​ധിച്ചു. റു​ട്ടീ​ന്‍ സാ​ന്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 11,54,365 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ല്‍ 9246 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്.

സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​ന്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 1,47,640 സാ​ന്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 2338 പേ​രു​ടെ ഫ​ലം വ​രാ​നു​ണ്ട്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,60,169 പേ​രാണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 1,46,811 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 13,358 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1859 പേ​രെ​യാ​ണ് ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Anweshanam
www.anweshanam.com