നിയന്ത്രണങ്ങള്‍ ശക്തമാക്കി ആലപ്പുഴ
coronavirus

നിയന്ത്രണങ്ങള്‍ ശക്തമാക്കി ആലപ്പുഴ

കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാഭരണകൂടം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെയാക്കി.

By News Desk

Published on :

ആലപ്പുഴ: കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാഭരണകൂടം. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരനും ഇവിടെനിന്നും മത്സ്യമെടുത്ത് കച്ചവടം ചെയ്യുന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചു.

മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയായിട്ടില്ല. കായംകുളം മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന പ്രദേശം കഴിഞ്ഞ ദിവസം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെയാക്കി. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്സല്‍ നല്‍കാം. ഒരു സ്ഥലത്തും ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. നിരീക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Anweshanam
www.anweshanam.com