ആശങ്ക ഒഴിയാതെ കൊച്ചി
coronavirus

ആശങ്ക ഒഴിയാതെ കൊച്ചി

സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് കൊച്ചി നഗരത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു.

By News Desk

Published on :

എറണാകുളം: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് കൊച്ചി നഗരത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇന്നലെ മാത്രം എട്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ എട്ടു പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. എറണാകുളം മാര്‍ക്കറ്റിലെ ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം പടരാതെയിരിക്കാന്‍ മാര്‍ക്കറ്റ് അടച്ചു. നഗരസഭയുടെ പതിനൊന്നാം വാര്‍ഡായ തോപ്പുംപടിയും കണ്ടെയ്ന്‍മെന്റ് സോണാക്കി. ജില്ലയില്‍ 190 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Anweshanam
www.anweshanam.com