കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം തുടരും
coronavirus

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം തുടരും

ജില്ലയില്‍ 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം.

News Desk

News Desk

കോഴിക്കോട്: ജില്ലയില്‍ 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. വലിയങ്ങാടിയിലെ വ്യാപാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരുടെ സ്രവ പരിശോധന നടത്താനും തീരുമാനിച്ചു. ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ലാ തല അവലോകന യോഗത്തില്‍ തീരുമാനമായി.

മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജില്ലയിലെ മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസിനെ ഉപയോഗിച്ച് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തും.

Anweshanam
www.anweshanam.com