സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
coronavirus

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് തങ്കപ്പൻ മരിച്ചത്

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് കോവിഡ് സ്ഥിരീകരിച്ചത്. 76 വയസായിരുന്നു. മുംബൈയിൽ നിന്ന് എത്തിയ വ്യക്തിയാണ് തങ്കപ്പൻ. ഇദ്ദേഹം പ്രമേഹ രോഗിയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് തങ്കപ്പൻ മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം മരണ ശേഷമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു.

മരിച്ച തങ്കപ്പന് കൂടുതൽ സമ്പർക്കമില്ലെന്നും ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Anweshanam
www.anweshanam.com