കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരുവനന്തപുരം
coronavirus

കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരുവനന്തപുരം

കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരുവനന്തപുരം ജില്ല. പാളയം മാര്‍ക്കറ്റും സാഫല്യം കോംപ്ലക്‌സും ഒരാഴ്ചത്തേക്ക് അടച്ചു.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരുവനന്തപുരം ജില്ല. പാളയം മാര്‍ക്കറ്റും സാഫല്യം കോംപ്ലക്‌സും ഒരാഴ്ചത്തേക്ക് അടച്ചു. ജില്ലയില്‍ ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. രണ്ട് ദിവസത്തിനകം ആന്റിജന്‍ പരിശോധനകള്‍ ആരംഭിക്കും.

ഇന്നലെ മാത്രം തലസ്ഥാനത്ത് 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരസഭയിലെ പൂന്തുറ, വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലയിന്‍, പാളയം മാര്‍ക്കറ്റ്, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, പാരിസ് ലൈന്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വഴുതൂര്‍ വാര്‍ഡ്, ബാലരാമപുരം പഞ്ചായത്തിലെ തളയല്‍ തുടങ്ങിയ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി.

Anweshanam
www.anweshanam.com