തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം
coronavirus

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം

ഉറവിടമില്ലാത്ത നാല് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തിരുവനന്തപുരത്ത് അതീവജാഗ്രത തുടരുന്നു.

By News Desk

Published on :

തിരുവനന്തപുരം: ഉറവിടമില്ലാത്ത നാല് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തിരുവനന്തപുരം ജില്ലയില്‍ അതീവജാഗ്രത തുടരുന്നു. ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. പാളയം സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥാപനം ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. ഇതുവരെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത 11 കേസുകളാണ് തലസ്ഥാനത്ത് രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Anweshanam
www.anweshanam.com