സംസ്ഥാനത്ത് പുതിയ 17 ഹോട്ട് സ്പോട്ടുകള്‍ കൂടി;23 പ്രദേശങ്ങളെ ഒഴിവാക്കി
coronavirus

സംസ്ഥാനത്ത് പുതിയ 17 ഹോട്ട് സ്പോട്ടുകള്‍ കൂടി;23 പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും വര്‍ധന. ഇന്ന് പുതിയതായി 17 മേഖലകളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പുതിയ ഹോട്ട് സ്പോട്ടുകള്‍

കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12).

ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍

തൃശൂര്‍ ജില്ലയിലെ അവിനിശേരി (വാര്‍ഡ് 13), പുതൂര്‍ (3), നെന്മണിക്കര (6, 7), ആളൂര്‍ (1, 17), എരുമപ്പെട്ടി (9), തൃക്കൂര്‍ (7, 8), പൂമംഗലം (8), ചൂണ്ടല്‍ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാര്‍ഡുകളും), കാഞ്ചിയാര്‍ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3).

Anweshanam
www.anweshanam.com