രാജ്യത്ത് കോവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത് ഏഴ് കമ്പനികള്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

വാക്സിന്‍ പരീക്ഷണം വി‌ജയിച്ചാലും ഇല്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ടെന്ന് എംയിസ് കമ്മ്യൂണിറ്റി മെഡിസിന്‍ തലവന്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു
രാജ്യത്ത് കോവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത് ഏഴ് കമ്പനികള്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ക്കായി അനുമതി നല്‍കിയിട്ടുളളത് ഏഴ് കമ്ബനികള്‍ക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭാരത് ബയോ ടെക്ക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, റിലൈന്‍സ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ബിന്ദോ ഉൾപ്പെടെ ഏഴ് കമ്പനികൾക്കാണ് വാക്സിന്‍റെ പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം വിദേശ വാക്സിനുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു- ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്.

വാക്സിന്‍ പരീക്ഷണം വി‌ജയിച്ചാലും ഇല്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ടെന്ന് എംയിസ് കമ്മ്യൂണിറ്റി മെഡിസിന്‍ തലവന്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു. കോവാക്സിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. ഇതുവരെ 600 പേരില്‍ വാക്സിന്‍ പരീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം വി‌ജയകരമായാല്‍ അടുത്ത വര്‍ഷം പകുതിയോടെ വാക്സിന്‍ ഏവര്‍ക്കും ലഭ്യമായേക്കുമെന്നും സഞ്ജയ് റായ് അറിയിച്ചു-ഇന്ത്യ ടിവി റിപ്പോര്‍ട്ട്.

വാക്‌സിന്‍ ലഭ്യമാകുന്നത് വരെ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. മാസ്‌ക് ധരിക്കല്‍, കൈകള്‍ ശുചിയാക്കല്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും റായ് നിര്‍ദ്ദേശിച്ചു. പരിശോന യുക്തിസഹമായിരിക്കണം. രോഗലക്ഷണം ഉള്ളവരില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. സാമൂഹിക വ്യാപനം സംഭവിച്ചാല്‍ പരിശോധനാ രീതി മാറ്റണം. രോഗികളെ നിരീക്ഷണത്തിലാക്കുന്നതിന് പുറമെ മരണനിരക്ക് കുറയ്ക്കാനാകണം കൂടുതല്‍ ശ്രദ്ധ പതിപ്പക്കേണ്ടതെന്നും സഞ്ജയ് റായ് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com