"രോഗികളല്ല, രോഗമാണ് ശത്രു"; രോഗികളെ ഒറ്റപ്പെടുത്തുന്ന പ്രവണതക്കെതിരെ മുഖ്യമന്ത്രി
coronavirus

"രോഗികളല്ല, രോഗമാണ് ശത്രു"; രോഗികളെ ഒറ്റപ്പെടുത്തുന്ന പ്രവണതക്കെതിരെ മുഖ്യമന്ത്രി

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ കൈ​വ​രി​ച്ച യ​ശ​സി​ന് ക​ള​ങ്കം വ​രു​ന്ന ചി​ല കാ​ര്യ​ങ്ങ​ളാ​ണ് അ​ടു​ത്തി​ടെ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രോ​ഗി​ക​ള്‍ ശ​ത്രു​ക്ക​ള​ല്ല, രോ​ഗ​മാ​ണ് ശ​ത്രു. ഇ​തൊ​രു കാ​ര​ണ​വ​ശാ​ലും മ​റ​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

അ​ന്യ​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ക​ഷ്ട​പ്പാ​ടു​ക​ള്‍ താ​ണ്ടി കേ​ര​ള​ത്തി​ലെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ചി​ല​ര്‍ നേ​രി​ടേ​ണ്ടി വ​ന്ന ചി​ല ദു​ര​നു​ഭ​വ​ങ്ങ​ള്‍ കേ​ള്‍​ക്കാ​നി​ട​യാ​യി. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക, ഊ​രു​വി​ല​ക്ക് പോ​ലെ അ​ക​റ്റി നി​ര്‍​ത്തു​ക, ചി​കി​ത്സ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വീ​ട്ടി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക പോ​ലു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യതായി മു​ഖ്യ​മ​ന്ത്രി ചൂണ്ടിക്കാട്ടി.

കോട്ടയത്ത് ബാഗ്ലൂരില്‍നിന്നെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടിവന്നു. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇത്തരം കാര്യങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുക എന്ന് ആലോചിക്കണം. ക്വാറന്റീനില്‍ കഴിഞ്ഞതിനു ശേഷം മറ്റപകടങ്ങളില്ലെന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാ​ധാ​ര​ണ നി​ല​യ്ക്ക് ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മ​റ്റ് അ​പ​ക​ട​ങ്ങ​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​വ​രെ അ​ക​റ്റി നി​ര്‍​ത്ത​രു​ത്. അ​വ​രെ ശാ​രീ​രി​കാ​ക​ലം പാ​ലി​ച്ച്‌ ന​ല്ല രീ​തി​യി​ല്‍ സം​ര​ക്ഷി​ക്ക​ണം. റൂം ​ക്വാ​റ​ന്‍റീ​ന്‍ ആ​ണ് അ​വ​ര്‍‍​ക്ക് നി‍​ര്‍​ദേ​ശി​ച്ച​ത്. ഒ​രേ വീ​ട്ടി​ല്‍ അ​ങ്ങ​നെ നി​ര​വ​ധി​പ്പേ​ര്‍ ക​ഴി​യു​ക​യ​ല്ലേ? ഒ​റ്റ​പ്പെ​ട്ട ഇ​ത്ത​രം ചി​ല മ​നോ​ഭാ​വ​ങ്ങ​ള്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​നി​ല​യ്ക്ക് അ​പ​കീ​ര്‍​ത്തി​ക​ര​മാ​ണ്.

വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കു​ക​യു​മാ​ണ് ന​മ്മു​ടെ നാ​ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം. അ​തി​ന് പ​ക​രം അ​വ​രെ വീ​ട്ടി​ല്‍ ക​യ​റ്റാ​തെ ആ​ട്ടി​യോ​ടി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ മ​നു​ഷ്യ​ര്‍​ക്ക് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പതിനാല് ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറത്തെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ന​മ്മു​ടെ ജാ​ഗ്ര​ത എ​ന്ന​ത്തേ​ക്കാ​ളും കൂ​ടു​ത​ല്‍ വേ​ണ​മെ​ന്നാ​ണ് ഈ ​സാ​ഹ​ച​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ചു പോ​രാ​ട​ണം. അ​തി​നാ​ലാ​ണ് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യി ഈ ​മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​നാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 211 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 201 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 138 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും 39 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 27 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

Anweshanam
www.anweshanam.com