തടവുകാര്‍ക്കിടയിലെ കോവിഡ് വ്യാപനം; കേരളത്തിലെ  ജയിലുകളില്‍ ആന്റീജന്‍ പരിശോധന നടത്താന്‍ നിര്‍ദേശം
coronavirus

തടവുകാര്‍ക്കിടയിലെ കോവിഡ് വ്യാപനം; കേരളത്തിലെ ജയിലുകളില്‍ ആന്റീജന്‍ പരിശോധന നടത്താന്‍ നിര്‍ദേശം

രണ്ടുദിവസത്തിനുള്ളില്‍ എല്ലാ ജയിലുകളിലെയും പരിശോധന പൂര്‍ത്തിയാക്കും

News Desk

News Desk

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയില്‍ തടവുകാര്‍ക്കും, ജീവനക്കാര്‍ക്കും കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ എറണാകുളത്തെ ജയിലുകളിലും ആന്റിജന്‍ പരിശോധന നടത്തും. രണ്ടുദിവസത്തിനുള്ളില്‍ എല്ലാ ജയിലുകളിലെയും പരിശോധന പൂര്‍ത്തിയാക്കും.

എറണാകുളം ജില്ലാ ജയില്‍, വനിതാ ജയില്‍, ബോര്‍സ്റ്റല്‍ ജയില്‍ തുടങ്ങി വിവിധ ജയിലുകളിലെ തടവുകാരെയും, ജയില്‍ ജീവനക്കാരെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി ജയില്‍ സുപ്രണ്ടുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 218 പേര്‍ക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ഒരു തടവുകാരന്‍ മരിക്കുകയും ചെയ്തിരുന്നു.

ജയിലുകളില്‍ രോഗ വ്യാപനമുണ്ടെന്ന് നേരത്തെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെജയിലുകളില്‍ പ്രത്യേകം കോറന്റൈന്‍ മുറികളും ഒരുക്കിയിട്ടുണ്ട്.കൊല്ലം ജില്ലാ ജയിലില്‍ നിരവധി തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു.പരോള്‍ അനുവദിച്ചിരിക്കുന്ന തടവുകാരെ തിരികെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്.പുതിയതായി എത്തുന്ന എല്ലാ തടവുകാരെയും പ്രത്യേക സെല്ലില്‍ പ്രവേശിപ്പിച്ച് കൊറോണ പരിശോധനാ ഫലം നെഗറ്റീവായ ശേഷമാണ് ജയിലില്‍ പാര്‍പ്പിക്കുന്നത്.

Anweshanam
www.anweshanam.com