കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; അതീവ ജാഗ്രതയിൽ എറണാകുളം

കൊച്ചി നഗരത്തിലെ മാർക്കറ്റുകളിലും മാളുകളിലും ഗരസഭയും സർശന നിയന്ത്രണം ഏർപ്പെടുത്തി
കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; അതീവ ജാഗ്രതയിൽ എറണാകുളം

കൊച്ചി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കർശന നടപടിയുമായി ഭരണകൂടം. മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു.

ചെല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയായ കോർട്ടീന അടക്കാൻ തീരുമാനിച്ചത്. കൊച്ചി നഗരത്തിലെ മാർക്കറ്റുകളിലും മാളുകളിലും ഗരസഭയും സർശന നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര കേന്ദ്രങ്ങൾക്കെതിരെ ന നടപടി ഉണ്ടാകുമെന്ന് യേർ സൗമനി ജയിൻ അറയിച്ചു. നഗരസഭാ കെട്ടിടത്തിലേക്ക് സന്ദർശകരെ കയറ്റുന്നതിലും നിയന്ത്രണം ഉണ്ടാകും. നെടുന്പാശ്ശേരി വിമാനത്താവളത്തിലെത്തുന് പ്രവാസികൾക്ക് ആന്റിജൻ പരിശോധനയും തുടങ്ങി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com