ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്ലാസ്മ തെറാപ്പി വഴി രോഗമുക്തി
coronavirus

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്മ തെറാപ്പി വഴി രോഗമുക്തി

By News Desk

Published on :

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന 70 വയസ്സുള്ള കുട്ടനാട് സ്വദേശിയായ രോഗിയ്ക്ക് പ്ലാസ്മ തെറാപ്പി രണ്ട് ഡോസ് നൽകിയിരുന്നു.

ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുന്നു.

ഇയാളുടെ ആരോഗ്യ നിലയിൽ നല്ല മെച്ചം കാണിക്കുന്നു. ശ്വാസകോശ ക്യാൻസർ ബാധിച്ച ഇദ്ദേഹം വ്യാപനം കൂടിയ നിലയിൽ പാലിയേറ്റീവ് ചികിൽസയിൽ ആയിരിക്കുമ്പോൾ ആണ് കോവി ഡ് ബാധിച്ചത് . ഒരു മാസമായി മെഡിക്കൽ കോളേജിലെ കോവി ഡ് വാർഡിൽ ചികിൽസയിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവി ഡ് വിമുക്തയായിട്ടുണ്ട്.

രണ്ടു പേരും കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

രോഗം ഭേദമായ കോവിഡ് രോഗികളിൽ നിന്നും അവരുടെ രക്തത്തിൽ രോഗത്തിന് എതിരെ ഉള്ള ആന്റിബോഡി അടങ്ങുന്ന പ്ലാസ്മ നിലവിൽ അതിതീവ്ര അവസ്ഥയിൽ തുടരുന്ന രോഗികൾക്ക് നൽകികൊണ്ട് അവരെ രോഗ മുക്തിയിലേക്ക് നയിക്കുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി.

ആലപ്പുഴ ടി ഡി മെഡിക്കൽ ചികിത്സയിൽ ഉണ്ടായിരുന്ന വ്യക്തിയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ പ്ലാസ്മ, പ്ലാസ്മ തെറാപ്പി നൽകാൻ, കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും എത്തിക്കുകയായിരുന്നു.

70 വയസ്സുകാരനായ രോഗിക്ക് അ അമിത രക്തസമ്മർദം , ഹൃദ്രോഗം, ശ്വാസകോശത്തിനു അർബുദം എന്നിവയും ന്യൂമോണിയ, എ. ആർ.ഡി.എസ് എന്നിങ്ങനെ മൂർച്ഛിച്ച രോഗാവസ്ഥയും ഉണ്ടായിരുന്നു. ഈ രോഗിയാണ് ഇപ്പോൾ രോഗവിമുക്തനായത്.

ഡോ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലാണ് പ്ളാസ്മ ലഭിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ആംബുലൻസ് ഡ്രൈവർ മാത്യുവും ഗ്രേഡ് 1 ഉദ്യോഗസ്ഥൻ രാജേഷും തുടർച്ചയായി 14 മണിക്കൂർ സഞ്ചരിച്ച് പ്ലാസ്മയുമായി തിരിച്ചെത്തി. രോഗിക്ക് ചികിത്സ തുടങ്ങി. ഈ സമയം കൊടുക്കേണ്ട മറ്റു മരുന്നുകളും ഐ സി യു ചികിത്സയും തുടരുന്നു.

Anweshanam
www.anweshanam.com