കോവിഡ്: 49 മരണങ്ങള്‍ കൂടി
coronavirus

കോവിഡ്: 49 മരണങ്ങള്‍ കൂടി

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 3402 പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

By News Desk

Published on :

റിയാദ്: സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 3402 പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,94,225 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1698 ആയി ഉയര്‍ന്നു.

ഒമാനില്‍ പുതുതായി 1,124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 9 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 185 ആയി. 745 പേര്‍ക്കാണ് കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. കുവൈത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 46940 ആണ്. 24 മണിക്കൂറിനുള്ളില്‍ 4 പേരാണ് കുവൈത്തില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

Anweshanam
www.anweshanam.com