കോവിഡ്: തമിഴ്‌നാട്ടില്‍ ഒരു ലക്ഷം കടന്ന്‍ രോഗബാധിതര്‍; ഇന്ന് 4329 പുതിയ കേസുകള്‍
coronavirus

കോവിഡ്: തമിഴ്‌നാട്ടില്‍ ഒരു ലക്ഷം കടന്ന്‍ രോഗബാധിതര്‍; ഇന്ന് 4329 പുതിയ കേസുകള്‍

സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,02,721 ആയി

By News Desk

Published on :

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് മാത്രം 4329 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച്‌ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,02,721 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 64 പേര്‍ മരിച്ചു. ഇതുവരെ 1,385 പേരാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

42,955 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 58,378 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,357 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജായത്. ഇതുവരെ 12,70,720 സാംപിളുകള്‍ പരിശോധിച്ചു.

തമിഴ്‌നാട്ടില്‍ 62.9 ശതമാനം കൊവിഡ് രോഗികളും ചെന്നൈയിലാണ്. ഇതുവരെ 64,689 പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.. ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, മധുരൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളാണ് കൂടുതല്‍ കേസുകളുള്ള മറ്റ് മേഖലകള്‍.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 330 പേര്‍ ചെങ്കല്‍പട്ട് ജില്ലയില്‍ നിന്നാണ്. മധുരയില്‍ 287 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെന്നൈ, മധുര എന്നിവിടങ്ങള്‍ ലോക്ക്ഡൗണില്‍ തുടരുകയാണ്.

Anweshanam
www.anweshanam.com