കോ​വി​ഡ്: തമിഴ്‌നാട്ടില്‍ 3940 പുതിയ കേസുകൾ; 54 മരണം

കോ​വി​ഡ്: തമിഴ്‌നാട്ടില്‍ 3940 പുതിയ കേസുകൾ; 54 മരണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ഇന്ന് 3940 പുതിയ കോ​വി​ഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇ​തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തി​യ 11 പേ​ര്‍ അ​ട​ക്കം 179 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നെ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 82,275 ആ​യി.

വിദേശത്ത് നിന്നെത്തിയ നാലു പേർക്കും (മലേഷ്യ-3, മാലദ്വീപ്-1) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിമാനത്തില്‍ തമിഴ്‌നാട്ടിലെത്തിയ ഒരാള്‍ക്കും റോഡ്/ട്രെയിന്‍ മാര്‍ഗം എത്തിയ 10 പേര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ കേരളത്തിൽ ഏത് പ്രദേശത്ത് നിന്നാണെന്ന് വ്യക്തമല്ല.

ഇ​ന്ന് 54 പേ​രാ​ണ് മ​രി​ച്ച​ത്. ഇതോടെ കോ​വി​ഡ് മ​ര​ണം 1,079 ആ​യ​താ​യി ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം 35,656 ആ​ണ്. 1,443 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി. 45,537 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. 32,948 പേ​രു​ടെ സാ​മ്ബി​ളു​ക​ളാ​ണ് ഇ​ന്ന് പ​രി​ശോ​ധി​ച്ച​ത്.

1,443 പേർ ഇന്ന് രോഗമുക്തി നേടി. 45,537 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്. 35,656 പേർ നിലവിൽ ചികിത്സയിലാണ്.

ചെ​ന്നൈ​യി​ലാ​ണ് രോ​ഗം ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ല്‍ ഇ​ന്ന് 1,992 പേ​ര്‍‌​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ചെ​ന്നൈ​യി​ല്‍ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 53,762 ആ​യി ഉ​യ​ര്‍​ന്നു.

രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ പുറത്തിറക്കിയ ആരോഗ്യ മാർഗനിർദേശങ്ങളും യാത്രാ നിർദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്.

Related Stories

Anweshanam
www.anweshanam.com