സംസ്ഥാനത്ത്‌ 35 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി

ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 271 ആയി വർധിച്ചു
സംസ്ഥാനത്ത്‌ 35 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 271 ആയി വർധിച്ചു. കേരളത്തില്‍ നിലവിലുള്ള ക്ലസ്റ്ററുകളുടെ എണ്ണം 84 ആണ്. അതില്‍ 10 എണ്ണം ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടങ്ങളില്‍ ശ്രദ്ധയിൽപെടാതെ രോഗം വ്യാപിക്കുന്ന ഇടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവരവരുടെ പ്രദേശങ്ങളില്‍ രോഗികളുണ്ടെന്നു വിചാരിച്ച് തന്നെ പ്രതിരോധ പ്രവർത്തനം നടത്തണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 3, 10), കാഞ്ഞിയാർ (11, 12), അയ്യപ്പൻകോവിൽ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പൻചോല (2, 3), കോടിക്കുളം (1, 13), ബൈസൻവാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചൽ (എല്ലാ വാർഡുകളും), അലയമൺ (എല്ലാ വാർഡുകളും), ഏരൂർ (എല്ലാ വാർഡുകളും), എടമുളയ്ക്കൽ (5, 6, 7, 8, 9), ഇളമാട് (എല്ലാ വാർഡുകളും), വെളിനല്ലൂർ (5 , 6, 16), തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ (എല്ലാ വാർഡുകളും), കുളത്തൂർ (9, 10, 11, 12, 13, 14), പൂവാർ (7, 8, 9, 10, 11, 12), പെരുങ്കടവിള (3, 4, 6, 7, 11, 13), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി (4, 5, 7), അകത്തേത്തറ (11), പുതുപരിയാരം (8), കുമരംപ്പുത്തൂർ (16), കണ്ണൂർ ജില്ലയിലെ അഴീക്കോട് (15, 18), ഉള്ളിക്കൽ (16), കൊളച്ചേരി (10), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), ഉദ്യാനപുരം (16), കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ (17), കാറഡുക്ക (5, 9), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (7, 8, 9, 10), കൃഷ്ണപുരം (1, 2, 3), തൃശൂർ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), എറണാകുളം ജില്ലയിലെ പല്ലാരിമംഗലം (9) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

അതേസമയം, 5 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പടന്ന (കണ്ടൈൻമെന്റ് സോൺ: 12), കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി (11, 18, 37, 43), കയ്യൂർ-ചീമേനി (11), ബേഡഡുക്ക (3), എറണാകുളം ജില്ലയിലെ കല്ലൂർക്കാട് (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

Related Stories

Anweshanam
www.anweshanam.com